മേലൂരിൽ മാലിന്യ നിക്ഷേപം; ജനം ദുരിതത്തിൽതലശ്ശേരി: ധർമടം പഞ്ചായത്തിലെ മേലൂരിൽ തീരദേശ റോഡുകൾക്കിരുവശവും മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. മേലൂർ അടിവയൽ, നരിവയൽ വാർഡുകളിലാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. അറവ് മാലിന്യങ്ങൾ പുഴയിലും കെട്ടിടാവശിഷ്ടങ്ങളും മറ്റും സമീപത്തെ വീട്ടുപറമ്പിലും കുമിഞ്ഞുകൂടുകയാണ്. ടിപ്പർ ലോറികളിലും ഗുഡ്സ് ഓട്ടോകളിലും കയറ്റിയാണ് ജനസഞ്ചാരം കുറഞ്ഞ തീരദേശ റോഡിൻ്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത്. മുൻ പഞ്ചായത്ത് അംഗം അരിക്കൊത്താൻ മൈഥിലിയുടെ തെങ്ങിൻതോപ്പിലും കഴിഞ്ഞ ദിവസം പഴയ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളിയതായി കാണപ്പെട്ടു. മാലിന്യത്താൽ പൊറുതിമുട്ടിയ നാട്ടുകാർ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രദേശത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ആലോചന തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് ഇടപെട്ട് തിരദേശ റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പടം....... മേലൂർ പ്രദേശത്ത് മാലിന്യം തള്ളിയ നിലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.