പ്രതികളെ പാർപ്പിക്കുന്നതിനുള്ള സെല്ലും ഒരുങ്ങുന്നു തളിപ്പറമ്പ്: തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതോടൊപ്പം പ്രതികളെ പാർപ്പിക്കുന്നതിനുള്ള സെല്ലും ഒരുങ്ങുന്നു. നാല് എക്സൈസ് റേഞ്ചുകൾ ഉൾപ്പെടുന്ന തളിപ്പറമ്പ് സർക്കിൾ ഓഫിസിൽ ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. തളിപ്പറമ്പ് താലൂക്ക് മിനി സിവിൽ സ്‌റ്റേഷനിൽ മൂന്നാം നിലയിൽ വലിയൊരു ഹാളിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസ് പ്രവൃത്തിയും പ്രതികളെയും തൊണ്ടിമുതലും ഫയലുകളും സൂക്ഷിക്കുന്നതും ഈ ഹാളിൽ തന്നെയാണ്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂർ, ആലക്കോട് റേഞ്ചുകളിൽനിന്ന് പിടികൂടുന്ന പ്രധാന കേസുകളുടെ അന്വേഷണ ചുമതല സർക്കിൾ ഇൻസ്പെക്ടറുടെ പരിധിയിലാണ്. ഇത്തരം കേസുകളുടെ എണ്ണം വർധിച്ചതോടെ ഇവ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളുടെ പരിമിതിയും പ്രതികളെ പാർപ്പിക്കാനുള്ള സൗകര്യമില്ലാത്തതും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. പ്രതികളെ അതത് റേഞ്ച് ഓഫിസുകളിൽ സൂക്ഷിക്കേണ്ട നിലയായിരുന്നു ഉണ്ടായിരുന്നത്. നിരന്തരമായ ആവശ്യം പരിഗണിച്ച് പൊതു ഇടപാടുകൾക്കും ഫയലുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്നതിനും ജീവനക്കാർക്ക് വസ്ത്രം മാറുന്നതിനും വെവ്വേറെ സൗകര്യവും കുടിവെള്ളവും ഒരുക്കി. കൂടാതെ പ്രതികളെ സൂക്ഷിക്കുന്നതിന് പ്രത്യേക സെല്ലും പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനുള്ള സൗകര്യവും ഒരുങ്ങിവരുകയാണ്. ഒരാഴ്ചക്കുള്ളിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.