പേരാവൂർ-മാലൂർ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയാണ് ഈ റോഡ് പേരാവൂർ: മട്ടന്നൂർ -മാലൂർ -പേരാവൂർ റോഡ് നവീകരണം പൂർത്തിയായി. മട്ടന്നൂർ മുതൽ തൃക്കടാരിപ്പൊയിൽ വരെ റോഡ് നവീകരണവും മെക്കാഡം ടാറിങ്ങും രണ്ടുവർഷം മുമ്പ് പൂർത്തിയായിരുന്നു. വയനാട്ടിൽനിന്ന് പേരാവൂർ -മാലൂർ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയാണ് ഈ റോഡ്. തൃക്കടാരിപ്പൊയിൽ -പേരാവൂർ റോഡ് നബാർഡ് പദ്ധതിയിൽ മെക്കാഡം ടാറിങ് വ്യാഴാഴ്ചയാണ് പൂർത്തിയായത്. 9.60 കിലോമീറ്റർ ദൂരമുള്ള റോഡ് 10 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. റോഡിൽ പുഴാരി, വേരുമടക്കി, പാമ്പാടി എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ നിർമിച്ചു. പൊതുമരാമത്ത് കണ്ണൂർ എക്സി. എൻജിനീയർ ജഗദീശ്, തലശ്ശേരി അസി. എക്സി. എൻജിനീയർ ആഷിഷ് കുമാർ, കൂത്തുപറമ്പ് അസി. എൻജിനീയർ വി.വി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം റോഡ് പ്രവൃത്തി പരിശോധിച്ചു. മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡലങ്ങളിൽപെട്ട റോഡ് കാസർകോട്ടെ എ.ആർ.എം കോ ഇൻഫ്ര കമ്പനിയാണ് കരാറെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.