പാനൂർ: പാനൂർ മേഖലയിലെ വിവിധ തലങ്ങളിൽ ശ്രദ്ധനേടിയ 200ഓളം വ്യക്തിത്വങ്ങളുടെ സ്മരണ നിലനിർത്താൻ ബി.എസ്.എം ട്രസ്റ്റ് തയാറാക്കിയ 'പാദമുദ്രകൾ' പുസ്തകത്തിന്റെ പ്രകാശനം പാനൂർ യെസ് അക്കാദമിയിൽ കെ. മുരളീധരൻ എം.പി നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ വി. നാസർ പുസ്തകം ഏറ്റുവാങ്ങി. ബി.എസ്.എം ട്രസ്റ്റ് ചെയർമാൻ ബാലിയിൽ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഹരിദാസ് മൊകേരി പുസ്തക പരിചയം നടത്തി. ഡോ. പുത്തൂർ മുസ്തഫ, നൗഷാദ് അണിയാരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.