ഇരിട്ടി: രാജ്യത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് ഉളിക്കൽ പഞ്ചായത്തിൽ തുടക്കമായി. 124 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭ്യമായത്. 8,919 ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തോടെയും ജനപങ്കാളിത്തത്തോടെയും ജല അതോറിറ്റിയുടെ നിർവഹണ സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള അംഗങ്ങൾക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിഷ ഇബ്രാഹിമിന്‍റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ജല അതോറിറ്റി അസി. എക്സി. എൻജിനീയർ മുഹമ്മദ് ഹനീസ് പദ്ധതി വിശദീകരിച്ചു. ശ്രേയസ് പ്രോഗ്രാം ഓഫിസര്‍ കെ.വി. ഷാജി ജൽ ജീവന്‍മിഷൻ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, ജൽജീവന്‍ മിഷൻ ടീം ലീഡർ ടിന്‍റോ മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.