മാവടി പാടശേഖരത്തിന് കയർ ഭൂവസ്ത്രം

പേരാവൂർ: വയൽവരമ്പ് പാർശ്വഭിത്തി സംരക്ഷണവും കയർതൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മാവടി പാടശേഖരത്തിന് കയർ ഭൂവസ്ത്രമണിയിച്ച് ജലസംരക്ഷണപദ്ധതി നടപ്പാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വിവിധോദ്ദേശ്യ പരിപാടി പേരാവൂർ പഞ്ചായത്ത് ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ആദ്യഘട്ട 280 മീറ്റർ കയർഭൂവസ്ത്രം വിരിക്കലിന്റെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ 1000 മീറ്റർ കയർവസ്ത്രം വിരിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എം. ഷൈലജ, റീന മനോഹരൻ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബാബു, ബേബി സോജ, നിഷ പ്രദീപൻ, അസി. സെക്രട്ടറി ജോഷ്വ, വിജേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.