പാനൂർ: കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റ് പ്രവർത്തനം തുടങ്ങി. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് നസീമ ചാമാളിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയപ്രസാദ് നാണു സ്വാഗതം പറഞ്ഞു. മാനേജർ പി.പി. അബ്ദുൽ സലാം ഉപഹാര സമർപ്പണം നടത്തി. എൻ.എസ്.എസ് കണ്ണൂർ ജില്ല കോ ഓഡിനേറ്റർ ശ്രീധരൻ കൈതപ്രം എൻ.എസ്.എസ് പതാക കൈമാറി. ഫേസ്ബുക്ക് പേജ് ലോഞ്ചിങ് പൊതുവിദ്യാഭ്യാസ സംരക്ഷണം ജില്ല കോഓഡിനേറ്റർ പി.വി. പ്രദീപൻ നിർവഹിച്ചു. എൻ.എസ്.എസ് പദ്ധതി അവതരണം ബി. കൈലാസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അലി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഫ.കെ. ഇസ്മായിൽ, വൊക്കേഷനൽ സ്കൂൾ പ്രിൻസിപ്പൽ കെ.പി. ജീവൻ, എച്ച്.എം എം.പി. ജാഫർ, സ്റ്റാഫ് സെക്രട്ടറി സി.കെ. മുഹമ്മദലി, പി.ടി.എ അംഗങ്ങളായ നാനാറത്ത് അലി, ഹഫ്സത്ത്, ഷബാന, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.പി. നൗഫൽ എന്നിവർ സംസാരിച്ചു. പടം: കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റ് പ്രവർത്തനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.