തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യ സെമിയിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 11 റൺസിന് നെട്ടൂർ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മറുപടിയായി നെട്ടൂർ ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. പുറത്താകാതെ 83 റൺസും (46 പന്തിൽ) രണ്ട് വിക്കറ്റും വീഴ്ത്തി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് താരം അർഷാദ് മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം സെമിയിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം 40 റൺസിന് തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം നിശ്ചിത 20 ഓവറിൽ 138 റൺസിന് ഓൾ ഔട്ടായി. മറുപടിയായി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 18.2 ഓവറിൽ 98 റൺസിന് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തി ഫോർട്ട് ക്രിക്കറ്റ് ക്ലബ് താരം ജോഷിത്ത് മാൻ ഓഫ് ദി മാച്ചായി. ബുധനാഴ്ച ഉച്ചക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ നേരിടും. ബുധനാഴ്ച രാവിലെ നടക്കുന്ന എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സ്കൂൾസ് ഡിവിഷൻ ലീഗ് ഉദ്ഘാടന മത്സരത്തിൽ തലശ്ശേരി സൻെറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.