കണ്ണൂര്‍: ലോറിയില്‍ ചാക്ക് കെട്ടുകളായി കൊണ്ടുപോകുന്ന വന്‍ പാന്‍മാസ ശേഖരം പിടികൂടി. വിപണിയില്‍ 10 ലക്ഷത്തോളം വില വരുന്ന ടണ്‍കണക്കിന് നിരോധിത പാന്‍മസാലയാണ് പിടികൂടിയത്. ഹാന്‍സ്, ചൈനിഗൈനി, കൂള്‍ ലിപ്, പാന്‍പരാഗ് തുടങ്ങിയവയുടെ ആയിരക്കണക്കിന് പാക്കറ്റ് പാന്‍മസാലയാണ് ചാക്കുകളിലായി കണ്ടെത്തിയത്. ലോറിയില്‍ ലോഡാക്കിയ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എറണാകുളത്തേക്ക് കൊണ്ടു പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത ബൈപാസിലെ കണ്ണൂര്‍ എസ്.എന്‍ കോളജിനു പരിസരത്ത് ഉച്ചയോടെ പൊലിസ് നിലയുറപ്പിച്ച് കാത്തിരുന്നു. 1.30ഓടെയാണ് കെ.എല്‍ 11 യു 9257 നാഷനല്‍ പെര്‍മിറ്റ് ലോറി കടന്നു വന്നത്. തടഞ്ഞു നിര്‍ത്തിയപ്പോള്‍ മംഗളൂരുവില്‍ നിന്നും ആയുര്‍വേദ മരുന്നുകളുമായി കൊച്ചിയിലേക്ക് പോകുന്നുവെന്നാണ് ഇവര്‍ പൊലിസിനെ അറിയിച്ചു. സംശയം തോന്നി പരിശോധിച്ചപ്പോള്‍ മുകള്‍ ഭാഗത്ത് ചാക്കുകളിലായി വിവിധ ആയുര്‍വേദ ഉല്‍പന്നങ്ങളുടെ പാക്കറ്റുകളും ചെറിയ മരുന്ന് കുപ്പികളും കണ്ടെത്തി. എന്നാല്‍ താഴെ പ്രത്യേക തട്ടുകളാക്കിയ ഭാഗം പരിശോധിച്ചപ്പോഴാണ് വിവിധ പാന്‍മസാല പാക്കറ്റുകള്‍ ചാക്കുകളിലായി കണ്ടെത്തിയത്. ഓരോ ചാക്കിനു മുകളിലും എറണാകുളത്ത് ലോഡ് ഇറക്കേണ്ട കടകളുടെ പേരും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ കടയിലും ലോഡ് ഇറക്കി പണം വാങ്ങുന്ന രീതിയാണ് ഇവര്‍ക്കെന്ന് പൊലിസ് പറഞ്ഞു. സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ പാന്‍മസാല വേട്ടയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവർ കാസര്‍കോട് ഉളിയത്തടുക്ക സ്വദേശി യൂസഫ്(51), ജാബിര്‍(32) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരേ കോട്പ ആക്ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കും. ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍, സിവില്‍ പൊലിസുകാരായ നിഷാദ്, ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പടം... പി. സന്ദീപ് ശ്രദ്ധിക്കാൻ.... കാസർകോട് പേജിലും കൊടുക്കാൻ താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.