അഞ്ചരക്കണ്ടി പുഴയോരത്ത് കയർ ഭൂവസ്ത്രം വിരിച്ചു

തലശ്ശേരി: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉമ്മഞ്ചിറ അഞ്ചരക്കണ്ടി പുഴയോരത്ത് കയർ ഭൂവസ്ത്രം വിരിക്കാനുള്ള പ്രവർത്തനം തുടങ്ങി. പുഴകൾ മാലിന്യമുക്തവും ശുദ്ധജലസമ്പന്നവും കൈയേറ്റമില്ലാത്തതുമായ ജലസ്രോതസ്സായി പരിപാലിക്കുന്നതിന്റെ ഭാഗമായാണിത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ 2200 സ്ക്വയർ മീറ്റർ അളവിലാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. 799 തൊഴിൽ ദിനങ്ങൾ ഉൾപ്പെടുത്തി ജോലി ലഭിക്കും. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, കയർ ഭൂവസ്ത്രത്തിന് കുറ്റിയടിച്ച് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം പി.പി. ഷീന അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ അഭിഷേക് കുറുപ്പ്, എൻ. സന്തോഷ് കുമാർ, ധ്യാന ബാബു, എ. വിന്യ, ബാലൻ വയലേരി, എ.വി. സീന, ഇ. ബാലകൃഷ്ണൻ, സി.കെ. ഷക്കീൽ എന്നിവർ സംസാരിച്ചു. പടം......അഞ്ചരക്കണ്ടി പുഴയോരത്ത് കയർ ഭൂവസ്ത്രം വിരിക്കാനുള്ള പ്രവർത്തനം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.