ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവം നെയ്യമൃത് സംഘങ്ങൾ വേറെ വെപ്പ് ആരംഭിച്ചു. തില്ലങ്കേരി പനക്കാട്ട് നെയ്യമൃത് മഠത്തിലെ നെയ്യമൃത് വ്രതക്കാരാണ് വേറെ വെപ്പ് ആരംഭിച്ചത്. ഏപ്രിൽ 18ന് പ്രക്കൂഴം നാളിൽ വ്രതം ആരംഭിച്ച തില്ലങ്കേരി പനക്കാട്ട് നെയ്യമൃത് മഠത്തിലെ നെയ്യമൃത് വ്രതക്കാരാണ് വേറെ വെപ്പ് ആരംഭിച്ചത്. ഇവർ ഒമ്പതിന് കലശം കുളിച്ച് മഠത്തിൽ പ്രവേശിക്കും. 49 നെയ്യമൃത് വ്രതക്കാരാണ് വേറെ വെപ്പ് ആരംഭിച്ചത്. തില്ലങ്കേരി കണ്ണിരിട്ടിയിൽ കോയിറ്റ ഗംഗാധരൻ നമ്പ്യാർ കാരണവരുടെ നേതൃത്വത്തിൽ വി.എം. ഉണ്ണികൃഷ്ണൻ, എം. സുധാകരൻ, പി.വി. രാഘവൻ, വിലങ്ങേരി പത്മനാഭൻ നമ്പ്യാർ, കൈതേരി ഗംഗാധരൻ, വി.എൻ. ശങ്കരൻ നമ്പ്യാർ, കെ.എം. ജയരാജൻ, മേക്കര ഗോവിന്ദൻ നായർ ഉൾപ്പെടെ 49ഓളം പേരാണ് വേറെ വെപ്പ് ആരംഭിച്ചത്. സംഘാംഗങ്ങൾ വേറെ ഭക്ഷണം പാകം ചെയ്യുകയും ഇവ ഭക്തജനങ്ങൾക്ക് നൽകുകയും ചെയ്യും. വാഴത്തടയിൽ ഇല വെച്ചാണ് കഞ്ഞി കഴിക്കുക, ബന്നി, പെരുക്ക്, പുഴുക്ക്, പപ്പടം, തേങ്ങാപ്പൂള് എന്നിവയുമുണ്ടാകും. മേയ് ഒമ്പതിന് മഠത്തിൽ പ്രവേശിക്കുന്ന നാൾവരെ കഞ്ഞി, മുത്താഴം, അത്താഴം എന്നീ വഴിപാട് പ്രാർഥനകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.