മാഹി പുഴയോരത്ത് എം. മുകുന്ദൻ പാർക്ക് തുറന്നു

ന്യൂമാഹി: ജനങ്ങൾ അവനവനിലേക്ക് ഉൾവലിയുന്ന സ്വയം ചുരുങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകൾക്ക് അറുതിവരുത്താൻ വിനോദസഞ്ചാര പാർക്കുകൾ സഹായിക്കുമെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. ജില്ല പഞ്ചായത്ത് ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് സമീപം മാഹി പുഴയോരത്ത് നിർമിച്ച എം. മുകുന്ദൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തശേഷം നടന്ന കലാസാംസ്കാരിക സന്ധ്യയും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തി. എം.ടി.ഡി.സി ചെയർമാൻ പി.വി. ഗോപിനാഥ് പാർക്കിന്റെ നടത്തിപ്പ് സമ്മതപത്രം ഏറ്റുവാങ്ങി. എം.ടി.ഡി.സി എം.ഡി ഇ. വൈശാഖ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ല പഞ്ചായത്ത് അംഗം ഇ. വിജയൻ മാസ്റ്റർ, സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, സെക്രട്ടറി ഇ.എൻ. സതീശ് ബാബു, പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്തു, പഞ്ചായത്ത് അംഗം ടി.എച്ച്. അസ്ലം എന്നിവർ സംസാരിച്ചു. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. മഴ മുഹമ്മദ് ഗസൽസന്ധ്യ അവതരിപ്പിച്ചു. caption: ജില്ല പഞ്ചായത്ത് നിർമിച്ച സ്വന്തം പേരിലുള്ള പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തശേഷം കലാസാംസ്കാരിക സന്ധ്യയും ഇഫ്താർ സംഗമവും എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.