ഇസ്‍ലാഹി കുടുംബസംഗമം

അഴീക്കോട്: 'കരുത്താണ് ആദർശം കരുതലാണ് കുടുംബം' എന്ന പ്രമേയത്തിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന കാമ്പയി​നിന്‍റെ ഭാഗമായി പൂതപ്പാറ ശാഖ സംഘടിപ്പിച്ചു. പുതപ്പാറ സലഫി മസ്ജിദ് മൈതാനിയിൽ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ഹുമയൂൺ കബീർ ഫാറൂഖി, അബ്ദുൽ ജബ്ബാർ മൗലവി പുതപ്പാറ, ജസീൽ പൂതപ്പാറ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാല അഫ്ദലുൽ ഉലമ പരീക്ഷയിൽ എട്ടാംറാങ്ക് നേടിയ റിസ്‍വാന റഫീഖിനുള്ള അവാർഡ് ദാനം എം.ജി.എം ശാഖ സെക്രട്ടറി ശഫീന ശുക്കൂർ നിർവഹിച്ചു. photo: islahi kudumba sangamam റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.