തലശ്ശേരി: ശബ്ദമലിനീകരണത്തിനെതിരെയുള്ള സന്ദേശവുമായി ആരംഭിച്ച സൈലന്റ് വീൽ സൈക്കിൾ റാലിക്ക് തലശ്ശേരിയിൽ ഐ.എം.എ സ്വീകരണം നൽകി. പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. ശബ്ദ മലിനീകരണത്തിനെതിരെയുള്ള സന്ദേശം നഗരസഭ അധ്യക്ഷ കെ.എം. ജമുനാറാണി നൽകി. ഐ.എ.പി സംസ്ഥാന സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യൻ, ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.പി. സക്കരിയ, ഇ.എൻ.ടി ക്ലബ് ഭാരവാഹികളായ ഡോ. എം.കെ. അരുൺകുമാർ, ഡോ. കെ.സി. ശ്യാം മോഹൻ, ഐ.എം.എ സംസ്ഥാന വർക്കിങ് ചെയർമാൻ ഡോ. കെ. പ്രദീപ് കുമാർ, ഡോ. സി.കെ. ജയകൃഷ്ണൻ നമ്പ്യാർ, ഡോ. ഗീത മേക്കോത്ത്, ഡോ. പ്രിയ, ഡോ. സീതാലക്ഷ്മി, ഡോ. മുഹമ്മദ് ഫസൽ, ഡോ. നദീം അബൂട്ടി എന്നിവർ സംസാരിച്ചു. എയർ ഹോണുകൾ ഒഴിവാക്കുക, അമിത ശബ്ദമുള്ള സ്ഥലത്ത് ഇയർ പ്രൊട്ടക്ടിവ് ഡിവൈസ് ധരിക്കുക, പ്രധാന വീഥികളിൽ സൈലന്റ് സോൺ മാർക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് സൈക്കിൾ റാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.