ശ്രീകണ്ഠപുരം: കണ്ണൂർ സർവകലാശാലയിൽ നിലനിൽക്കുന്ന അധ്യാപക ക്ഷാമം പരിഹരിക്കണമെന്നും പുതിയ കോഴ്‌സുകൾ അനുവദിക്കണമെന്നും സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി മാറേണ്ട കെ-റെയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്നും എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മയ്യിൽ നടന്ന സമ്മേളനം ഞായറാഴ്ച സമാപിച്ചു. പ്രവർത്തന റിപ്പോർട്ടിൽ ജില്ല സെക്രട്ടറി ഷിബിൻ കാനായിയും സംഘടന റിപ്പോർട്ടിൽ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും മറുപടി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശരത്ത്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. അതുൽ, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് സരിൻ ശശി, മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി പി.കെ. ശ്യാമള തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എൻ. അനിൽകുമാർ നന്ദി പറഞ്ഞു. ഭാരവാഹികൾ: കെ. അനുശ്രീ (പ്രസി.), വൈഷ്ണവ് മഹേന്ദ്രൻ (സെക്ര.), ജി.എൽ. അനുവിന്ദ്, പി. ജിതിൻ, ശരത്ത് (വൈസ് പ്രസി.), അഞ്ജലി സന്തോഷ്, പി.എസ്. സഞ്ജീവ്, കെ. സാരംഗ് (ജോ. സെക്ര.). photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.