ഹോട്ടൽമേഖല സംരക്ഷിക്കണം

തലശ്ശേരി: ലൈസന്‍സില്ലാതെ അനധികൃതമായി നടത്തുന്ന ഹോട്ടലുകളെയും വഴിയോര തട്ടുകടകളെയും നിയന്ത്രിക്കണമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്‌റ്റാറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. അച്യുതന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാസര്‍കോടും വയനാടും ഭക്ഷ്യവിഷ ബാധയുണ്ടായതും കുട്ടി മരിച്ചതും ദാരുണമായ സംഭവമാണ്. ഇതിനുകാരണം ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ്. ഈ രണ്ട് സ്ഥാപനങ്ങൾക്കും ഫുഡ് ലൈസൻസോ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോ ഇല്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തുന്ന ഹോട്ടലുകളില്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. അതേസമയം, ഒരു മാനദണ്ഡവും പാലിക്കാത്ത ഹോട്ടലുകളില്‍ പരിശോധന നടത്തുന്നില്ല. ഹോട്ടൽവ്യാപാരം സുഗമമായി കൊണ്ടുപോകാൻ വിലക്കയറ്റം തടയുന്നതിന് ശക്തമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.