തലശ്ശേരിയിൽ ഫാസ്റ്റ്ഫുഡ് കട അടപ്പിച്ചു

തലശ്ശേരി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാതെ പ്രവർത്തിച്ച ഫാസ്റ്റ്ഫുഡ് സ്ഥാപനം പൂട്ടിച്ചു. ചിറക്കരയിൽ പ്രവർത്തിക്കുന്ന ആപ്പി പുട്ട് എന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനമാണ് അടപ്പിച്ചത്. ഈ സ്ഥാപനത്തിലെ അടുക്കള പ്രവർത്തിച്ചിരുന്നത് അടുത്ത വീട്ടിലെ ഷെഡിലാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അടുക്കളക്ക് ലൈസൻസ് എടുത്തിരുന്നില്ല. സാധനങ്ങൾ വിതരണംചെയ്ത് കച്ചവടം നടത്തിവരുകയായിരുന്ന കടയും പൂട്ടി. ഹെൽത്ത് കാർഡ്, ജലപരിശോധന റിപ്പോർട്ട് എന്നിവയില്ലാതെ മോശം ചുറ്റുപാടിലാണ് ഭക്ഷ്യസാധനങ്ങളുടെ നിർമാണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ യു.കെ. സനൽ കുമാർ, കെ.ഇ. അജിത, ബാബു, ജൂനിയർ ഇൻസ്പെക്ടർ പൂർണിമ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.