ആരോഗ്യവകുപ്പ് പരിശോധന

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തി. ഹോട്ടലുകളും ബേക്കറികളും അടക്കം 16 ഇടങ്ങളിൽ പരിശോധിച്ചു. പല ഹോട്ടലുകളുടെയും ബേക്കറികളുടെയും പാചകസ്ഥലങ്ങൾ വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന് കണ്ടെത്തി. കൂടാതെ പഴകിയ എണ്ണ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധിച്ച സ്ഥാപന ഉടമകളോട് ഒരാഴ്ചക്കുള്ളിൽ ആരോഗ്യവകുപ്പ് കണ്ടെത്തിയ അപാകങ്ങൾ പരിഹരിക്കാൻ നിർദേശം നൽകി. ഹോട്ടലുകളും ബേക്കറികളും തദ്ദേശസ്ഥാപന ലൈസൻസ് വാങ്ങിയിട്ടുണ്ടെങ്കിലും പകുതിയോളം സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല. കൂടാതെ ജോലിക്കാർക്ക് ഹെൽത്ത് കാർഡ് ഉപയോഗിക്കാത്തതും കണ്ടെത്തി. പരിശോധനയിൽ മെഡിക്കൽ ഓഫിസർ ഡോ. അനീഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിനേശ് കുമാർ, ഇ. ശ്രീവിദ്യ, കെ. നാരായണൻ എന്നിവർ ഉണ്ടായി. ചിത്രം: പാപ്പിനിശ്ശേരി മെഡിക്കൽ ഓഫിസർ ഡോ. അനീഷ് ബാബുവിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഹോട്ടലുകളുടെ അടുക്കളഭാഗം പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.