പയ്യന്നൂർ: 2021-22 വര്‍ഷം 1466 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കെ.എസ്.ഇ.ബിക്ക് സാധിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. സര്‍വകാല റെക്കോഡാണിത്. ജലവൈദ്യുതി പദ്ധതികളില്‍നിന്നും 35.5 മെഗാവാട്ടും സൗരോര്‍ജ പദ്ധതികളില്‍ നിന്നും 117.5 മെഗാവാട്ടും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞു. വരും വര്‍ഷങ്ങളിലും ഇത് തുടരാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. പരിയാരം 110 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിയാരത്ത് നിലവിലുള്ള 33 കെ.വി സബ്സ്റ്റേഷന്റെ ശേഷി 110 കെ.വിയായി ഉയര്‍ത്തുന്നതിന് 9.8 കോടി രൂപക്കുള്ള ഭരണാനുമതി വൈദ്യുതി ബോര്‍ഡ് നല്‍കി. ഇതിന്റെ ഒന്നാംഘട്ടം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. 12.5 മെഗാവാട്ട് ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറും അനുബന്ധ ഉപകരണങ്ങളും 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനുമാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. പരിയാരം, കടന്നപ്പള്ളി, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ടി. സുലജ ശിലാഫലകം അനാച്ഛാദനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണന്‍, ജില്ല പഞ്ചായത്തംഗം ടി. തമ്പാൻ, ചെറുതാഴം പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരന്‍, പഞ്ചായത്തംഗം വി.എ. കോമളവല്ലി, ട്രാന്‍സ്മിഷന്‍ (നോര്‍ത്ത്) ചീഫ് എൻജിനീയര്‍ ജെ. സുനില്‍ ജോയ്, കെ.എസ്.ഇ.ബി.എല്‍ ട്രാന്‍സ്മിഷന്‍ ആൻഡ് സിസ്റ്റം ഓപറേഷന്‍ ഡയറക്ടര്‍ രാജന്‍ ജോസഫ്, കെ.എസ്.ഇ.ബി.എല്‍ സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ്, കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.വി. രാജീവ് എന്നിവർ സംസാരിച്ചു. ----------------------------------- പി-വൈ.ആർ കെ.എസ്.ഇ.ബി കെ.എസ്.ഇ.ബി പരിയാരം സബ് സ്റ്റേഷൻ ശേഷി വർധിപ്പിക്കുന്നതിന്റെ പ്രവൃത്തിയുടെ പ്രാദേശിക ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.