പയ്യന്നൂർ: മുറിവേറ്റ മണ്ണിനു സാന്ത്വനത്തണലാകാൻ ഒരായിരം കുഞ്ഞികൈകൾ ഒരുമിക്കുന്നു. മൂന്ന് ലക്ഷം വൃക്ഷ തൈകൾ മണ്ണിൽ തളിർക്കാനുള്ള തയാറെടുപ്പാണ് കഴിഞ്ഞദിവസം പിലാത്തറയിൽ വിദ്യാർഥികളുടെ സഹായത്തോടെ നടന്നത്. ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്, യുവ ഹോപ്പ്, പോസ്റ്റ് ലൈബ്രറി റീഡിങ് റൂം എന്നിവയുടെ ആഭിമുഖ്യത്തിൽ 'ഹരിത സാന്ത്വനം ജീവന്റെ സ്പന്ദനം' എന്ന സന്ദേശവുമായാണ് പ്രവർത്തനം. ഭൂമിയുടെ പച്ചത്തുരുത്തുകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ 2022 -23 വർഷത്തിൽ മൂന്നുലക്ഷം വൃക്ഷതൈകൾ ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. 1500 ഓളം പേരാണ് പദ്ധതിയിൽ സഹകരിച്ചത്. പിലാത്തറ മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടന്ന വിത്തിടൽ ചടങ്ങിൽ എൻ.സി.സി 32 കേരള ബറ്റാലിയൻ, വിവിധ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ, ഗവ. ആയുർവേദ കോളജ്, ഗവ. എൻജിനീയറിങ് കോളജ്, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, പയ്യന്നൂർ കോളജ്, പിലാത്തറ കോഓപറേറ്റിവ് വിളയാങ്കോട് വിറാസ് കോളജ്, തളിപ്പറമ്പ് സർ സയ്യിദ്, സെൻസസ് കോളജ്, പിലാത്തറ, ലയൺസ് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളിലേയും യുവജനങ്ങൾ പങ്കെടുത്തു. കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതലയും ഫോക്ലോർ അക്കാദമി മുൻ അധ്യക്ഷൻ പ്രഫ. മുഹമ്മദ് അഹമ്മദും വിത്തിടൽ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടുലക്ഷത്തോളം നാടൻ മാവിന്റെ വിത്തുകൾ ശേഖരിക്കുമെന്നും മാവണ്ടികൾ ശേഖരിച്ചു ചാക്കുകളാക്കി ജില്ലയിൽ എവിടെ നിന്നു വിളിച്ചാലും വാഹനമയച്ച് എടുക്കുന്നതാണെന്നും ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹൻ പറഞ്ഞു. ----------------------------------------- പി.വൈ.ആർ.ട്രീ ഡോ.അലക്സ് വടക്കും തലയും പ്രഫ.മുഹമ്മദ് അഹമ്മദും വിത്തിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.