നായുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്

പയ്യന്നൂർ: പിലാത്തറക്കടുത്ത് മണ്ടൂർ ചുമടുതാങ്ങിയിൽ നായുടെ കടിയേറ്റ് രണ്ടു സ്ത്രീകൾക്ക് പരിക്ക്. ചുമടുതാങ്ങിയിലെ യശോദ, സാവിത്രി എന്നിവരെയാണ് എരിപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടിച്ച നായെ പിടികൂടാനാകാത്തത് നാട്ടിൽ ഭീതിപരത്തുന്നു. കഴിഞ്ഞദിവസം എട്ടിക്കുളത്ത് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ​ഒമ്പത് പേർക്കും രാമന്തളിയിൽ രണ്ടു പേർക്കും കടിയേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.