പാനൂർ: ഭക്ഷണ പദാർഥങ്ങൾ തയാറാക്കുന്നതും സൂക്ഷിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളിൽ പാനൂർ നഗരസഭ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾക്ക് പൂട്ടുന്നതിന് നോട്ടീസ് നൽകി. വൃത്തിഹീനമായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നോട്ടീസ് നൽകി. പാനൂർ, പെരിങ്ങളം, കരിയാട് എന്നിവിടങ്ങളിലെ 30 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ജിതേഷ് കുമാർ നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ കെ.കെ. രതീഷ്, കുഞ്ഞിക്കണ്ണൻ, എം.പി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.