കൊടുവള്ളി കടക്കാം വൈകാതെ

തലശ്ശേരിയിൽ ദേശീയപാതയോടുചേർന്നുള്ള കൊടുവള്ളി റെയിൽവേ മേൽപാലം നിർമാണം നടന്നുവരുകയാണ്. പൈലിങ് ജോലി ഏതാണ്ടൊക്കെ പൂർത്തിയായി. നിർമാണ സാമഗ്രികൾ എത്തിക്കഴിഞ്ഞാൽ മറ്റ് ജോലികൾ ദ്രുതഗതിയിലാകും. പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമായിരുന്നു കൊടുവള്ളി റെയിൽവേ മേൽപാലം. കണ്ണൂർ-കോഴിക്കോട് ദേശീയപാതയിലും മമ്പറം - അഞ്ചരക്കണ്ടി റൂട്ടിലും ഗതാഗതക്കുരുക്കിന് വീർപ്പുമുട്ടുണ്ടാക്കുന്ന ഗേറ്റാണ് കൊടുവള്ളിയിലേത്. ട്രെയിൻ പോകാനായി ഗേറ്റ് അടച്ചാൽ ഇരുഭാഗത്തേക്കുമുള്ള യാത്രക്ക് മണിക്കൂറുകൾ കാത്തിരിക്കണം. അത്രക്ക് നീളത്തിലായിരിക്കും വാഹനങ്ങളുടെ കുരുക്ക്. ആംബുലൻസും കുരുക്കിലമർന്ന എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ജനപ്രതിനിധികളുടെ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് കൊടുവള്ളി റെയിൽവേ ഗേറ്റിലും മേൽപാലം നിർമിക്കാനുള്ള അനുമതി ലഭിച്ചത്. പി.കെ. ശ്രീമതി എം.പിയായ കാലഘട്ടത്തിൽ നടാലിലും താഴെചൊവ്വയിലും ​റെയിൽവേ ലെവൽക്രോസിൽ മേൽപാലം പണിയാൻ റെയിൽവേ അനുമതി നൽകിയിരുന്നു. എന്നാൽ, നിർമാണം മാത്രം തുടങ്ങിയില്ല. രണ്ടിടത്തും ഗേറ്റ് അടച്ചാൽ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെടും. പുതിയ പാലങ്ങളുടെ അനുമതിക്കൊപ്പം, മുമ്പ് അംഗീകാരം നൽകിയ പാലങ്ങളുടെ നിർമാണവും തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.