ഹജ്ജ് ക്ലാസുകൾ തുടങ്ങി

തളിപ്പറമ്പ്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിന് അനുമതി ലഭിച്ചവർക്കും വെയിറ്റിങ് ലിസ്റ്റിൽ 500 വരെ ഉൾപ്പെട്ട ജില്ലയിലെ ഹാജിമാർക്കുള്ള ജില്ലാതല ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ്‌ റാഫി ഉദ്ഘാടനം നിർവഹിച്ചു. ജില്ല ട്രെയിനർ ഗഫൂർ പുന്നാട് അധ്യക്ഷത വഹിച്ചു. വിവിധ സെഷനിലായി മാസ്റ്റർ ട്രെയിനർ സുബൈർ ഹാജി, ഡോ. മുഹമ്മദ്‌ റജീസ്, സൗദ കതിരൂർ, ഖദീജ അസദ് എന്നിവർ ക്ലാസ്സെടുത്തു. മഹമൂദ് ആള്ളാംകുളം, മുഹമ്മദ്‌ കുഞ്ഞി മുതുകുട സംസാരിച്ചു. ട്രെയിനർമാരായ മുനീർ മർഹബ, റിയാസ് കക്കാട്, കെ.പി. അബ്ദുല്ല, സി.എം മഹ്‌റൂഫ്, മുഷ്താക് ദാരിമി, മൻസൂർ, നഹീം, നാസർ മൗലവി, മൊയ്തൂട്ടി ഇരിട്ടി എന്നിവർ നേതൃത്വം നൽകി. മുഹമ്മദ്‌ റഷാദ് പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുൽ നാസർ സ്വാഗതവും ഹാരിസ് അബ്ദുൽഖാദർ മാട്ടൂൽ നന്ദിയും പറഞ്ഞു. പടം) ഹജ്ജ് സാങ്കേതിക പഠന ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ്‌ റാഫി നിർവഹിക്കുന്നു hajj class taliparmba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.