മീൻപിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത വനംവകുപ്പ് നടപടിക്കെതിരെ

ചീങ്കണ്ണിപ്പുഴയിൽ കെ.സി.വൈ.എമ്മിന്‍റെ നേതൃത്വത്തിൽ ചൂണ്ടയിട്ട് മീൻപിടിച്ച് പ്രതിഷേധിക്കുന്നു

മീൻ പിടിച്ച മുൻ സൈനികനെതിരെ കേസ്: ഫോറസ്റ്റ് ഓഫീസിന് സമീപം ചൂണ്ടയിട്ട് പ്രതിഷേധം

വളയംചാൽ (കേളകം): പുഴയിൽ ചൂണ്ടയിട്ട് മീൻപിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത വനംവകുപ്പ് നടപടിക്കെതിരെ വളയംചാലിലെ ആറളം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ കെ.സി.വൈ.എമ്മിൻ്റെ ആഭിമുഖ്യത്തിൽ ചൂണ്ടയിട്ട് പ്രതിഷേധം. ഓഫിസിന് മുന്നിൽ ചീങ്കണ്ണിപ്പുഴയിൽ വിമുക്ത ഭടന്മാരുടെ സംഘടനയായ ജയ്‌ഹിന്ദിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസ് പിൻവലിക്കുകയല്ലാതെ ഈ അനീതിക്ക് മറ്റൊരുവിധത്തിലുമുള്ള പരിഹാരം ഇല്ലായെന്നും രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ ഇത്തരം നടപടികളിലൂടെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും സൈനികർ ആവശ്യപ്പെട്ടു.

സൈനികർക്കെതിരെപോലും ഇത്തരത്തിലുള്ള നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെങ്കിൽ സാധാരണക്കാരന്‍റെഅവസ്ഥ എന്താകുമെന്നും സൈനികർ അഭിപ്രായപ്പെട്ടു. പ്രതിഷേധപ്രകടനം ജയ്‌ഹിന്ദ്‌ സ്റ്റേറ്റ് ജോയിന്‍റ്​ സെക്രട്ടറി പ്രശാന്ത് ആറന്മുള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേശക സമിതി അംഗം വിദ്യാനന്ദ് മാണിക്കോത്ത്, മോഹനൻ എൻ. കെ, അനിൽ ടി ജോൺ തുടങ്ങിയവർ സംസാരിച്ചു.

ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിന് ശേഷം കണിച്ചാർ ടൗണിലും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

തുടർന്ന് വനംവകുപ്പിന്‍റെ  ഇരിട്ടിയിലെ ഓഫീസിൽവെച്ച് ഡി.എഫ്.ഒയുമായി സൈനികർ ചർച്ചയും നടത്തുന്നുണ്ട്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.