ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ച​ക്ക​ര​ക്ക​ല്ല് ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ൽ കോ​ഓ​പ്. സൊ​സൈ​റ്റി​യി​ൽ

നി​ക്ഷേ​പ​ക​രും ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളും വാ​ക് ത​ർ​ക്ക​ത്തി​ൽ

ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റി; നിക്ഷേപകർ വീണ്ടും സംഘടിച്ചെത്തി

ച​ക്ക​ര​ക്ക​ല്ല്: കോ​ൺ​ഗ്ര​സി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ള്ള ജി​ല്ല ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ൽ സൊ​സൈ​റ്റി​യി​ൽ നി​ക്ഷേ​പ​ക​ർ വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി. പ​ണം തി​രി​ച്ചു കി​ട്ടി​ല്ലെ​ന്ന ആ​ശ​ങ്ക​യി​ൽ സം​ഘ​ടി​ച്ചെ​ത്തി​യ നി​ക്ഷേ​പ​ക​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഏ​റേ​നേ​രം ശ​ക്ത​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​യി. കാ​ലാ​വ​ധി എ​ത്തി​യ തു​ക എ​ന്ന് തി​രി​ച്ചു ന​ൽ​കു​മെ​ന്ന് പ​റ​യാ​നാ​വാ​തെ കൈ​മ​ല​ർ​ത്തു​ക​യാ​ണ് ഭ​ര​ണ​സ​മി​തി.

പ​തി​നാ​യി​രം രൂ​പ മു​ത​ൽ 70 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​വ​ർ വ​രെ വെ​ട്ടി​ലാ​യി​രി​ക്ക​യാ​ണ്. ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തി​ന്റെ ക​ണ​ക്കോ ന​ൽ​കാ​നു​ള്ള പ​ണ​ത്തി​ന്റെ ക​ണ​ക്കോ ഭ​ര​ണ​സ​മി​തി​ക്ക് നി​ക്ഷേ​പ​ക​രു​ടെ മു​ന്നി​ൽ വെ​ക്കാ​നാ​വു​ന്നി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ ഓ​ഡി​റ്റി​ങ് ആ​രം​ഭി​ച്ചി​ട്ട് ഒ​രു മാ​സ​മാ​വാ​റാ​യെ​ങ്കി​ലും കൃ​ത്യ​മാ​യ ആ​സ്തി ബാ​ധ്യ​ത റി​പ്പോ​ർ​ട്ട് ത​യാ​റാ​യി​ട്ടി​ല്ല. തി​രി​മ​റി​യെ കു​റി​ച്ചും വ്യ​ക്ത​മാ​യ ക​ണ​ക്കി​ല്ല.

11 കോ​ടി​യി​ലേ​റെ രൂ​പ തി​രി​മ​റി​യു​ണ്ടെ​ന്നാ​ണ് നി​ക്ഷേ​പ​ക​ർ പ​റ​യു​ന്ന​ത്. നി​ക്ഷേ​പി​ച്ച തു​ക പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് ചെ​ക്ക് പോ​ലും ന​ൽ​കാ​നാ​വാ​ത്ത സം​ഘ​ത്തി​ന്റെ ന​ട​പ​ടി വ​ലി​യ വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. കാ​ര്യ​മാ​യ തീ​രു​മാ​ന​മാ​വാ​തെ​യാ​ണ് ശ​നി​യാ​ഴ്ച​യും പി​രി​ഞ്ഞ​ത്.

Tags:    
News Summary - Building Materials Society; Investors accusing fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.