ചെറുപുഴ: കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടുകയാണ് പ്രാപ്പൊയില്‍ പെരുന്തടത്തെയും പാറോത്തുംനീരിലെയും കര്‍ഷകര്‍. മൂപ്പെത്തിയ അടക്കയും തേങ്ങയും പറിക്കാന്‍ ചെല്ലുമ്പോഴാണ് വിളകള്‍ കള്ളന്മാര് കൊണ്ടുപോയത് കര്‍ഷകർ അറിയുന്നത്. ദിവസേന കൃഷിയിടത്തില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. കര്‍ഷകരുടെ കണ്ണ് തെറ്റിയാല്‍ അടക്കകള്‍ കുലയോടെ പറിച്ചെടുത്ത് കള്ളന്മാര് സ്ഥലം വിടും.
തേങ്ങയും കുലയോടെ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളും നിരവധി. സംശയമുള്ളവരെ ചോദ്യം ചെയ്താല്‍ ഭീഷണിയും ആക്രമണവുമായി. സ്വന്തം പറമ്പില്‍ കള്ളന് കയറിയാല്‍ കാണാത്ത മട്ടില്‍ നടന്നുപോകേണ്ട സ്ഥിതിയാണെന്നു കര്‍ഷകര്‍ പറയുന്നു. കാട്ടുപന്നിയോടും കാലാവസ്ഥ വ്യതിയാനത്തോടും പടവെട്ടിയാണ് മലയോരത്തെ കര്‍ഷകര്‍ നാണ്യവിളകള്‍ വിളയിച്ചെടുക്കുന്നത്. അതിനിടയിലാണ് വിളകള്‍ മോഷ്ടിക്കുന്ന സംഭവങ്ങളും പെരുകുന്നത്. കാര്‍ഷിക വിളകള്‍ മോഷണം പോകുന്നതിനെതിരെ കര്‍ഷകര്‍ ചെറുപുഴ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കള്ളന്മാരുടെ അക്രമം ഭയന്ന് പരസ്യമായി പ്രതികരിക്കാനും കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.