ചെറുപുഴ: അക്രമാസക്തനായ തെരുവുനായ് പഞ്ചായത്തംഗം ഉള്‍പ്പെടെ നാലുപേരെ കടിച്ചു പരിക്കേല്‍പ്പിച്ചു. കഴിഞ്ഞദിവസം രാവിലെ പത്ര വിതരണത്തിനിടെയാണ് ചെറുപുഴ ഗ്രാമപഞ്ചായത്തംഗം കൂടിയായ പ്രാപ്പൊയിലിലെ വി. ഭാര്‍ഗവിയെ (57) തെരുവുനായ് അക്രമിച്ചത്.
കാലിനു പരിക്കേറ്റ ഇവര്‍ പെരിങ്ങോം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇതേദിവസം തന്നെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളായ ഋതുനന്ദ (15), ദേവപ്രിയ (എട്ട്) എന്നിവരെയും തെരുവുനായ് അക്രമിച്ചു. ഋതുനന്ദക്ക് നായുടെ കടിയേറ്റെങ്കിലും ദേവപ്രിയ കടിയേല്‍ക്കാതെ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.
പ്രാപ്പൊയില്‍ സ്വദേശിയായ ബാലകൃഷ്ണനാണ് നായയുടെ അക്രമത്തിനിരയായ മറ്റൊരാള്‍. കഴിഞ്ഞ കുറെ നാളുകളായി പ്രാപ്പൊയില്‍ ടൗണ്‍ ഉള്‍പ്പെടെ ചെറുപുഴ പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ടൗണിലെ ഒഴിഞ്ഞ ഭാഗങ്ങളില്‍ തമ്പടിക്കുന്ന ഇവ കൂമായി വഴിയാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും അക്രമിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.