കാ​ട്ടാ​മ്പ​ള്ളി ക​യാ​ക്കി​ങ് കേ​ന്ദ്ര​ത്തി​ല്‍ കു​ട്ടി​ക​ള്‍ക്ക് ഒ​രു​ക്കി​യ റൈ​ഡ്

ഇനി 'കുട്ടി' കയാക്കിങ്ങും

കണ്ണൂർ: സംസ്ഥാന സര്‍ക്കാറിനു കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയില്‍ കുട്ടികള്‍ക്ക് പ്രത്യേക റൈഡുകള്‍ സജ്ജമാക്കി. കുട്ടികളുടെ ഉല്ലാസത്തിന് മൂന്നു വിനോദോപകരണങ്ങളാണ് വെള്ളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 21 മുതല്‍ ഇവ തുറന്നുനല്‍കും. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത, വെള്ളത്തില്‍ ഓടുന്ന ഇലക്ട്രിക് ബംബര്‍ കാര്‍, അക്വാ റോളര്‍, പെഡല്‍ ബോട്ട് എന്നിവയാണ് കയാക്കിങ് കേന്ദ്രത്തില്‍ ഒരുക്കിയത്.

ഇലക്ട്രിക് ബംബര്‍ കാറിലും പെഡല്‍ ബോട്ടിലും ഒരേ സമയം 10 പേര്‍ക്ക് റൈഡ് നടത്താം. അക്വാ റോളറില്‍ അഞ്ചു പേര്‍ക്കും കയറാനാകും. കയാക്കിങ് കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ഇവ പ്രവര്‍ത്തിക്കുക. ഇതിന്റെ ട്രയല്‍ റണ്‍ വ്യാഴാഴ്ച നടന്നു. കുട്ടികള്‍ക്കായുള്ള വിനോദ സ്ഥലം രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കും.

ടൂറിസം വകുപ്പ് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റര്‍ നിർമിച്ചത്. മുതിര്‍ന്നവര്‍ക്കുള്ള വാട്ടര്‍ ലെവല്‍ സൈക്കിള്‍, പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ടാക്സി, ഇംഫാറ്റിബിള്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള റൈഡ് (മുകളില്‍ നിന്നും താഴോട്ടു സഞ്ചരിക്കുന്ന റബർബോട്ടുകള്‍) തുടങ്ങിയവ നിലവിൽ ഇവിടെയുണ്ട്. കുട്ടികള്‍ക്ക് പ്രത്യേക റൈഡുകള്‍ ആരംഭിക്കുന്നതോടെ കുടുംബസമേതം കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഒന്നര മാസം മുമ്പാണ് കയാക്കിങ് സെന്റർ പ്രവര്‍ത്തനം തുടങ്ങിയത്.

Tags:    
News Summary - children's kayaking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.