കു​ടി​ശ്ശി​ക അടക്കണമെന്ന് കാണിച്ച് പ്രേമരാജന് ജല അതോറിറ്റി നൽകിയ നോട്ടീസ് 

വാട്ടർ അതോറിറ്റിയുടെ കുടിശ്ശിക നോട്ടീസിൽ അന്ധാളിച്ച് കുടുംബം

ത​ല​ശ്ശേ​രി: മാ​സ​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ന് 23,252 രൂ​പ​യു​ടെ കു​ടി​ശ്ശി​ക അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ നോ​ട്ടീ​സ്.

റി​ട്ട. അ​ധ്യാ​പ​ക​ൻ പാ​ല​യാ​ട് വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് പ​രി​സ​ര​ത്തെ ദേ​വി​യി​ൽ എ​ൻ. പ്രേ​മ​രാ​ജ​നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഷോ​ക്ക​ടി​പ്പി​ക്കു​ന്ന നോ​ട്ടീ​സ് ല​ഭി​ച്ച​ത്. 23,252 രൂ​പ കു​ടി​ശ്ശി​ക വ​ന്നി​രി​ക്ക​യാ​ൽ നോ​ട്ടീ​സ് ല​ഭി​ച്ച് അ​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ വിഛേ​ദി​ക്കു​ക​യും റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ മു​ന്ന​റി​യി​പ്പ്. ഒ​മ്പ​ത് മാ​സം മു​മ്പും ഇ​തു​പോ​ലെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ നോ​ട്ടീ​സ് ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം മു​ത​ൽ ഇ​ദ്ദേ​ഹം വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ക​ണ​ക്ഷ​ൻ വേ​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടും വിഛേ​ദി​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത വാ​ട്ട​ർ അ​തോ​റി​റ്റി​ക്കാ​ർ ദ്വൈ​മാ​സ ബി​ൽ കു​ടും​ബ​ത്തി​ന് എ​ത്തി​ക്കു​ന്നു​ണ്ട്.

ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ കാ​ണി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

നോ​ട്ടീ​സി​ന് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന മ​റു​പ​ടി അ​യ​ച്ച​താ​യും പ​ത്മ​രാ​ജ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Family baffled by water authority dues notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.