ഇരിക്കൂർ : ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയായ ആയിപ്പുഴ ജംഗ്ഷനിൽ അപകടം പതിവാകുന്നു. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സിഗ്നൽ ബോർഡുകൾ ഇല്ലാത്തതിനാൽ ഇരിക്കൂറിൽ നിന്നും മട്ടന്നൂരിലേക്കും കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂരിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ കാഴ്ചയാണ്.
ആയിപ്പുഴ ഗവ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ സ്കൂൾ തുറന്നാൽ നിരവധി കുട്ടികൾ നടന്നു പോകുന്ന റോഡ് കൂടിയാണിത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ആയിപ്പുഴ പ്രധാന ജംഗ്ഷനിൽ സിഗ്നൽ ബോർഡ് സ്ഥാപിക്കണമെന്ന് ആയിപ്പുഴ മർച്ചന്‍റ് യോഗം അഭിപ്രായപ്പെട്ടു. കെ.വി മാമു അധ്യക്ഷത വഹിച്ചു. പി.എം കാസിം, പാറമ്മൽ ഇസ്മായിൽ, കെ.വി റാഷിദ്, സി.സി നൗഷാദ്, കെ.പി മർസൂഖ്,കെ.മുസ്തഫ, മേമി പുതുമ, സി.സി മുജീബ്, എ.മധു, വി.അസ്കർ, പി.പി സാദിഖ്,വി.ഹനീഫ, കെ. പി ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.