ഹെൽപ് ആശുപത്രി പരിസരത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ എതിർ ദിശയിലൂടെ സഞ്ചരിക്കുന്ന വാഹനം

അപകട മുനമ്പിൽ ഇരിക്കൂർ ഹെൽപ് ആശുപത്രി പരിസരം

ഇരിക്കൂർ : ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയിൽ ഹെൽപ് ആശുപത്രിയുടെ സമീപമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങൾ പതിവാകുന്നു. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നതും അപകടത്തിൽ പെടുന്നതും പതിവാണ്. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്‌ റോഡ് കാണാത്ത അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികൻ കുഴിയിൽ വീണ് സാരമായി പരിക്കേറ്റിരുന്നു. മഴ പെയ്യുന്നതിനാൽ നിരവധി കുഴികളാണ് റോഡിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.

അധികൃതർ താൽക്കാലികമായി കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും രണ്ട് ദിവസങ്ങൾക്കുള്ളിൽ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ പി. ഡബ്ല്യൂ.ഡി ആപ്പിൽ പരാതി രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത പരാതിക്ക് ഇതുവരെ പരിഹാരം കണ്ടെത്താൻ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.


Tags:    
News Summary - Irikkur Help Hospital road at risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.