പുലിപ്പേടിയിൽ കുയിലൂരും; ജനങ്ങൾ പരിഭ്രാന്തിയിൽ

ഇരിക്കൂർ: കുയിലൂർ വളവിലെ കക്കി എസ്റ്റേറ്റിൽ പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ബുധനാഴ്ച രാത്രി എസ്റ്റേറ്റിന് സമീപത്തെ ചില വീട്ടുകാരും പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളുമാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. ഏക്കർ കണക്കിന് വലിയ കാടുകളും റബർ എസ്റ്റേറ്റുകളും സ്ഥിതി ചെയ്യുന്ന കുയിലൂർ മേഖലയിൽ പുലി തന്നെയെന്ന് സ്ഥിരീകരിക്കുവാനും നിരാകരിക്കാനാവാത്ത അവസ്ഥയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും.

പരിശോധനയിൽ പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു ഭാഗത്ത് നീണ്ടുകിടക്കുന്ന പഴശ്ശി പദ്ധതി പ്രദേശവും ഇരിക്കൂർ പുഴയോരവും കടന്ന് പുലി ജനവാസ മേഖലയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സൂചന ജനങ്ങളെ കടുത്ത ഭീതിയിലും ആശങ്കയിലും ആക്കിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

Tags:    
News Summary - Kuyilur in fear of leopard; People are in panick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.