ഇരിക്കൂർ നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷണ കേസിൽ പിടിയിലായ സജീവൻ

നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാൾ പിടിയിൽ

ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. മണ്ണൂരിലെ പുതിയപുരയിൽ സജീവനെ (41)യാണ്​ ഇരിക്കൂർ പൊലീസ് പിടികൂടിയത്​.

രണ്ടാഴ്ച മുമ്പാണ് മഖാമിലെ ഭണ്ഡാരം മോഷണം പോയത്. മോഷണ ദൃശ്യം സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു. തുടർന്ന് മഹല്ല് ഭാരവാഹികൾ പൊലീസിൽ പരാതിപ്പെട്ടു. ഇരിക്കൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കതിരൂർ പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ ജയിലിലായ സജീവന്​ മോഷ്ടാവിന്റെ ഫോട്ടോയോട്​ സാമ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

നിലാമുറ്റത്തിന് അടുത്തുള്ള പറമ്പിൽ നിന്ന്​ ഭണ്ഡാരം കണ്ടെടുത്തു. പതിനഞ്ചായിരം രൂപയോളം ഭണ്ഡാരത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രതി പൊലീസിന്​ മൊഴിനൽകി. ഇരിക്കൂർ സി.ഐ സിബീഷ്, എസ്.ഐ ഷീജു, സീനിയർ സി.പി.ഒ സുജിത്ത്, എ.എസ്.ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


Tags:    
News Summary - Man arrested for stealing from Nilamuttam makham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.