ഇരിക്കൂർ (കണ്ണൂർ): തളിപ്പറമ്പ്-ഇരിട്ടി ദേശീയപാതക്ക് സമീപം പെരുമണ്ണിലെ പുരുഷുവിെൻറ റേഷൻ കട നാടിെൻറ ഓർമകളുടെ ശേഖരമാണ്. മൂന്ന് തലമുറകളുടെ ഓർമകളുടെ ഫോട്ടോ ശേഖരമാണ് പുരുഷുവിെൻറ റേഷൻ കടയിലെ മേശച്ചില്ലിനടിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പെരുമണ്ണിൽ 35 വർഷമായി റേഷൻകട നടത്തുന്ന പെരുമണ്ണ് ഹരികൃഷ്ണ ഹൗസിൽ പി.പി. പുരോഷാത്തമൻ അഞ്ചു വർഷത്തോളമായി ഇത്തരം ചിത്രങ്ങൾ ശേഖരിക്കുന്നു.
നാട്ടിലെ മൺമറഞ്ഞ നൂറോളം പേരുടെ ഫോട്ടോകളാണ് പുരുഷു ശേഖരിച്ച് സൂക്ഷിച്ചത്. മൂന്ന് തലമുറമുമ്പ് ജീവിച്ചവരുടെ ചിത്രങ്ങൾ കാണുന്ന പേരക്കുട്ടികളുമായി പുരുഷു അവരുടെ ഓർമകൾ അയവിറക്കും. തങ്ങളുടെ പൂർവികരുടെ ഫോട്ടോ നോക്കി പുരുഷു പഴങ്കഥകൾ വിവരിക്കുേമ്പാൾ കുട്ടികൾ കൗതുകത്തോടെ കേട്ടിരിക്കും.
മുൻകാലങ്ങളിൽ റേഷൻ സബ്സിഡി ലഭിക്കണമെങ്കിൽ റേഷൻ ഉടമയുടെ ഫോട്ടോ പതിച്ച അപേക്ഷ നൽകണമായിരുന്നു. അങ്ങനെ ലഭിക്കുന്ന ഫോട്ടോകൾ പുരുഷു സൂക്ഷിക്കുകയും ആ ഫോട്ടോകൾ തെൻറ മേശച്ചില്ലിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു. തങ്ങളുടെ അച്ഛനമ്മമാരുടെ ഫോട്ടോ ഇവിടെ സൂക്ഷിക്കണമെന്ന് പുരുഷുവിനോട് ആവശ്യപ്പെടുന്നവരുമുണ്ട്.
ചില ആളുകൾ തങ്ങളുടെ മുത്തച്ഛന്മാരുടെ ഫോട്ടോ വീട്ടിൽ ഇല്ലാത്തതിനാൽ പുരുഷുവിൽനിന്ന് വാങ്ങി ഫ്രെയിം ചെയ്ത് സൂക്ഷിക്കാറുമുണ്ട്. പെരുമണ്ണിെൻറ ഓർമകൾ സംഭരിച്ചിരിക്കുന്ന ഇടമായി പുരുഷുവിെൻറ റേഷൻകട മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.