ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിലെ ഏഴാം വാർഡ് പട്ടുവം മുസ്ലിം ലീഗിെൻറ ഉരുക്കുകോട്ടയാണ്. പക്ഷേ, കഷ്ടകാലത്തിന് ഒൗദ്യോഗിക സ്ഥാനാർഥിയെ പിൻവലിപ്പിക്കുകയും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കാൻ കഴിയാത്തതിെൻറയും വിഷമത്തിലാണ് പാർട്ടി പ്രാദേശിക നേതൃത്വം. ഏഴാം വാർഡിലേക്ക് സ്ഥാനാർഥിയായി മുസ്ലിം ലീഗ് തീരുമാനിച്ചതും പത്രിക സമർപ്പിച്ചതും കെ. മുംതാസ് ആയിരുന്നു.
ഇവിടെ വനിത ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ടി.പി. ഫാത്തിമ സ്വതന്ത്ര സ്ഥാനാർഥിയായും പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, പാർട്ടി തീരുമാനവും അച്ചടക്കവും ലംഘിച്ചതിെൻറ പേരിൽ ടി.പി. ഫാത്തിമയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്ഥാന പ്രസിഡൻറ് സസ്പെൻഡ് ചെയ്തതായി ലീഗ് ജില്ല കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചു. കെ. മുംതാസിെൻറ പത്രിക പിൻവലിപ്പിച്ച് ടി.പി. ഫാത്തിമയെ മുസ്ലിം ലീഗിെൻറയും യു.ഡി.എഫിെൻറയും സ്ഥാനാർഥിയാക്കി പ്രചാരണം നടത്തവേയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം പത്രക്കുറിപ്പ് ഇറക്കിയത്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അനുസരിക്കാതെയാണ് ടി.പി. ഫാത്തിമ പട്ടുവത്ത് പത്രിക സമർപ്പിച്ചിരുന്നത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി 2005, 2010, 2015 വർഷങ്ങളിൽ അവർ കോണി ചിഹ്നത്തിൽ മത്സരിച്ച് വിജയിക്കുകയും 2010 മുതൽ 2015 വരെ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. 2015 മുതൽ 2020 വരെ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സനുമായി പ്രവർത്തിച്ചിരുന്നു.
മൂന്ന് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് സസ്പെൻഷൻ. ഫാത്തിമയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം വൈകീട്ടുവരെ അറിയില്ലെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ. മുഹമ്മദ് അറിയിച്ചു. പാർട്ടി തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.