തോട്ടിലേക്ക് മറിഞ്ഞ പിക്കപ്പ് വാൻ

ഇരിക്കൂർ സംസ്ഥാന പാതയ്ക്ക് സമീപം പിക്കപ്പ് ലോറി തോട്ടിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്‌

ഇരിക്കൂർ : തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലുള്ള ഇരിക്കൂറിലെ രാജീവ് ഗാന്ധി നഗറിന് സമീപം ഇന്നലെ പുലർച്ചെ കൊളപ്പ സ്വദേശികളായ ഷാജഹാനും അഷ്റഫും സഞ്ചരിച്ച പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കാസിമെന്നയാളുടെ ചുറ്റുമതിൽ തകർന്നു.

പരിസരവാസികളും പൊലീസും ഏറെ പണിപ്പെട്ട് വണ്ടിയിൽ നിന്ന് ഇരുവരെയും പുറത്തെടുത്തത്​. പൊലീസ് ജീപ്പിൽ തന്നെ ഇരുവരേയും കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കൊളപ്പയിൽ നിന്നും ഇരിട്ടിയിലേക്ക് പച്ചക്കറി എടുക്കാൻ പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പട്ടി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. 

Tags:    
News Summary - Pickup lorry overturns in Irikkur State Highway; Two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.