ഇരിക്കൂർ: കണ്ണൂരിലേക്കും മട്ടന്നൂർ തലശ്ശേരി ഭാഗത്തേക്കും നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം ദിവസവും പോകുന്ന ആയിപ്പുഴ ജങ്ഷനിലെ റോഡു പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർ ദുരിതത്തിൽ. ജങ്ഷനിലെ റോഡ് വലിയ കുഴികളാൽ തകർന്നതിനാൽ അപകടങ്ങളും പതിവാകുന്നു. ഇരിക്കൂർ പാലം മുതൽ ആയിപ്പുഴ ബസ് സ്റ്റോപ്പ് വരെ നിരവധി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നതും അപകടം പറ്റുന്നതും പതിവാണ്. കുഴിയിൽ വീഴാതിരിക്കാൻ ഓവർടേക്ക് ചെയ്യുന്നതുമൂലം എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടുന്നതും പതിവാണ്. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡ് കാണാത്ത അവസ്ഥയുമുണ്ട്.
ഈ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വാർത്ത ‘മാധ്യമ’ത്തിൽ വന്നതിനെതുടർന്ന് അധികൃതർ താൽക്കാലികമായി കുഴി അടച്ചിരുന്നു. എന്നാൽ, രണ്ടു ദിവസം കൊണ്ട് തന്നെ ആ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. കണ്ണിൽ പൊടിയിട്ടു കൊണ്ടുള്ള റോഡിലെ കുഴികൾ അടക്കുന്ന പ്രവർത്തനമല്ല വേണ്ടതെന്നും ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.