ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കൂരാരി പ്രദേശത്ത് മാസങ്ങളായി തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. രാത്രിയായാൽ തെരുവുനായകളുടെ വിഹാരകേന്ദ്രമായി ഈ പ്രദേശം മാറിയിരിക്കുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഈ വഴിയുള്ള യാത്ര അതീവ ദുസ്സഹമായിരിക്കുകയാണ്.
പ്രഭാത പ്രാർഥനയ്ക്ക് പോകുന്ന വിശ്വാസികളെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നതും പതിവായിരിക്കുന്നു. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ പ്രദേശം ഇരുട്ടിൽ മൂടിയ അവസ്ഥയാണ് രാത്രിയിൽ. ഇത് തെരുവുനായകളുടെ സ്വൈര്യവിഹാരം എളുപ്പമാക്കുന്നു.
ഭരണാധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാനുള്ള ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തരമായ നടപടികൾ കൈക്കൊള്ളുമെന്ന് കൂടാളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ.പി. അഷ്റഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.