ഇരിക്കൂർ: മണ്ണൂർപാലം നായ്ക്കാലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ രണ്ടു വർഷത്തിന് ശേഷം പാലക്കാടിൽ നിന്ന് പിടികൂടി. കോട്ടയം പൂഞ്ഞാർ സ്വദേശി ബാബു കുര്യാക്കോസാണ് (68) പിടിയിലായത്. ചൊവ്വാഴ്ച പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നടത്തിയ കവർച്ചയിൽ ഇയാൾ പിടിയിലായിരുന്നു. ഇക്കാര്യമറിഞ്ഞ് മട്ടന്നൂർ സി.ഐ ആർ.എൻ. പ്രശാന്തും സംഘവും ചിറ്റൂർ കോടതിയിൽ ഹരജി നൽകി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹരജി നൽകും.
2022 ഏപ്രിൽ 21നാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. ദേവി വിഗ്രഹത്തിൽ ചാർത്തിയ ഒരു പവന്റെസ്വർണവും ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായിരുന്നു കവർച്ച ചെയ്തത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി 17 ഓളം കവർച്ചാക്കേസുകളിൽ പ്രതിയാണ് ബാബു കുര്യാക്കോസ്. എ.എസ്.ഐ ഷാജി, സി.പി.ഒ ഹാരിസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.