ഇരിക്കൂർ: കുയിലൂരിൽ തൊഴിലുറപ്പ് പ്രവൃത്തിക്കിടെ കാട്ടുതേനീച്ച ആക്രമണത്തിൽ നാൽപതോളം സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കുയിലൂർ ഗോപികുമാർ എസ്റ്റേറ്റിന് സമീപം സൗമിനി ജോസഫിന്റെ പറമ്പിലേക്ക് കയറുന്നതിനിടയിലാണ് പായ് തേനീച്ചകൾ കടന്നാക്രമിച്ചത്. തേനീച്ചക്കൂട് ഇളകിയപ്പോൾ റബർ ഷീറ്റ് അടിക്കുന്ന റാട്ടയിലേക്ക് ഓടിക്കയറിയെങ്കിലും തേനീച്ചക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ഭാഗ്യം കൊണ്ടാണ് എല്ലാവരും രക്ഷപ്പെട്ടത്. ഇരട്ടി അഗ്നിശമനസേന എത്തിയാണ് തേനീച്ചക്കൂട്ടത്തിൽനിന്ന് അവരെ രക്ഷപ്പെടുത്തിയത്. ഇരിക്കൂർ, ഇരിട്ടി താലൂക്ക് ആശുപത്രിയിലായി പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. സാരമായി കുത്തേറ്റവരെ പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇരിക്കൂർ താലൂക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി ഫാത്തിമ, ബി.പി. ഷംസുദ്ദീൻ, പടിയൂർ പഞ്ചായത്ത് മെംബർമാരായ ആർ. രാജൻ, കെ. ശോഭന, മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.
ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ : സരോജിനി വയലോരത്ത് (53), സുജാത നള്ള വീട് (50), ശ്യാമള ഓർക്കാട്ടേരി (55), വി.വി. കാഞ്ചന, കാർത്യായനി കണ്ടോത്ത് വളപ്പിൽ (70), രാഗിണി നള്ള വീട് (54), പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവർ: ശകുന്തള രയരോത്ത് (55), ജാനകി രാമപുരം (74), ടി.വി. രമ (76), സുശീല കണ്ടോത്ത് (62), കെ.വി. ദേവി ഉഷസ് (56), കെ. ഖദീജ (64), സി.കെ. സുഹറ (62), സുമിത പാലക്കൽ (60) കെ. ഓമന, ശാന്തക്കാവിൽ (66), ഇരിട്ടി താലൂക് ആശുപത്രിയിൽ കെ.പി. നാരായണി കുഞ്ഞിപറമ്പത്ത് (67), സൈനബ പുതിയപുരയിൽ (56), പത്മിനി മണികോത്ത് (63), കെ.വി. തങ്കമണി പുത്തലത്ത് (60), കെ.പി. രാഗിണി (53), സി.കെ. കദീജ (52), പി. ഓമന (57), പി. നസീമ പാടില്ലത്ത് (49), പ്രേമലത കുട്ടമംഗലം (48), അംബുജ (50), സി.കെ. ഫാത്തിമ, പി. രമ (60) എന്നിവരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.