സനില കുമാരി

യുവതിയുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ഇരിക്കൂർ: ജോലിക്കായി ഓഫിസിലേക്ക് പോവുകയായിരുന്ന യുവതിയുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം. കഴിഞ്ഞദിവസം വൈകീട്ട്​ 3.45 നാണ് സംഭവം.

പെരുമണ്ണ് ഹരിത നിവാസിൽ എൻ. സനിലകുമാരി കൂത്തുപറമ്പിലെ കോഓപറേറ്റിവ് ആശുപത്രിയിലേക്ക് ജോലിക്കുപോകവെ പെരുമണ്ണ് സ്​മൃതി മണ്ഡപത്തിനു സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടി വീണുകിടക്കുന്നത്​ കാണുകയായിരുന്നു.

യുവതി ഉടൻ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെയും കാൽനടയാത്രക്കാരെയും നിർത്തിച്ചു. ഇരിക്കൂർ കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസിൽ വിളിച്ചറിയിക്കുകയും ചെയ്​തു.

തുടർന്ന്​ ജീവനക്കാർ എത്തി ലൈൻ ഓഫാക്കി അപകടാവസ്ഥ ഒഴിവായി എന്ന ഉറപ്പുകിട്ടിയശേഷമാണ്​ യുവതി യാത്രയായത്​. യുവതിയെ നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.