തൊടിക്കളത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം പൊ​ലീ​സ് തൊ​ടി​ക്ക​ളം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഈ ​ഭാ​ഗ​ത്ത് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. എ​ൻ.​ഇ. ബലറാം സ്മാ​ര​ക​ത്തി​ന്റെ കൈ​വ​രി​ക​ൾ ത​ക​ർ​ക്കു​ക​യും സ​മീ​പ​ത്താ​യി സി.​പി.​ഐ, സി.​പി.​എം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ബാ​ന​റു​ക​ളും കൊ​ടി​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൊ​ടി​ക​ളും ബാ​ന​റു​ക​ളും കീ​റി​യ​ശേ​ഷം സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​ണു​ള്ള​ത്.

ക​ണ്ണ​വം പൊ​ലീ​സ്, ഡോ​ഗ്സ്ക്വാ​ഡ്, ബോം​ബ്സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണ​വം എ​സ്.​ഐ സു​നി​ൽ​കു​മാ​ർ, ബോം​ബ് സ്ക്വാ​ഡ് എ​സ്.​ഐ സി. ​അ​ശോ​ക​ൻ, എ​സ്.​ഐ സി.​പി. ബി​നീ​ഷ്, സി​.പി​.ഒ​മാ​രാ​യ കെ.​ജി. ജി​ൻ​രാ​ജ്, വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Attacks by anti-socials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.