മ​ണ്ണൂ​രി​ല്‍ ത​ക​ര്‍ന്ന റോ​ഡ്

മ​ണ്ണൂ​രി​ല്‍ റോ​ഡ് ത​ക​ര്‍ന്നിട്ട് മൂ​ന്ന് മാ​സം; ന​ട​പ​ടി നീ​ളു​ന്നു

മ​ട്ട​ന്നൂ​ര്‍: മ​ണ്ണൂ​ര്‍ നാ​യി​ക്കാ​ലി ഭാ​ഗ​ത്ത് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ റോ​ഡി​നു പ​ക​രം പു​തി​യ റോ​ഡ് നി​ര്‍മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ നീ​ളു​ന്ന​താ​യി പ​രാ​തി. മൂ​ന്നു മാ​സം മു​മ്പാ​ണ് മ​ട്ട​ന്നൂ​ര്‍-​ഇ​രി​ക്കൂ​ര്‍ റോ​ഡി​ന്റെ നാ​യി​ക്കാ​ലി​യി​ലെ ഭാ​ഗം ഇ​ടി​ഞ്ഞ് പു​ഴ​യി​ലേ​ക്ക് വീ​ണ​ത്.

പു​ഴ​യോ​ര​ത്ത് കൂ​ടി വീ​ണ്ടും റോ​ഡ് നി​ര്‍മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ല്‍ അ​ലൈ​ന്‍മെ​ന്റി​ല്‍ മാ​റ്റം വ​രു​ത്തി റോ​ഡ് നി​ര്‍മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി​ക്ക് കി​ഫ്ബി അം​ഗീ​കാ​ര​വും ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.റോ​ഡി​ന് സ​മീ​പ​ത്തു​ള്ള ഒ​രു വീ​ടും 4936 ച​തു​ര​ശ്ര മീ​റ്റ​ര്‍ സ്ഥ​ല​വും ഏ​റ്റെ​ടു​ത്ത് പു​തി​യ റോ​ഡ് നി​ര്‍മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. കെ.​കെ. ശൈ​ല​ജ എം.​എ​ല്‍.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ചേ​രു​ക​യും സ്ഥ​ലം വി​ട്ടു​ന​ല്‍കാ​ന്‍ ഭൂ​വു​ട​മ​ക​ള്‍ ത​യാ​റാ​വു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

റോ​ഡ് പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന​തോ​ടെ മ​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. റോ​ഡി​ന്റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം വ​ഴി ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​പ്രി​ലി​ലാ​ണ് പു​ഴ​യോ​ട് ചേ​ര്‍ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി റോ​ഡ് ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് ഐ.​ടി.​ഐ.​യി​ലെ വി​ദ​ഗ്ധ​സം​ഘം ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ അ​നു​സ​രി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​വ​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റോ​ടെ പ​ണി പൂ​ര്‍ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന പ്ര​വൃ​ത്തി മ​ഴ​യും മ​റ്റു സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളും മൂ​ലം വൈ​കി. ഇ​തി​നി​ടെ​യാ​ണ് ജൂ​ലാ​യി​ല്‍ റോ​ഡ് പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന് പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​ത്. അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് മ​ണ്ണൂ​ര്‍ വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ പി. ​രാ​ഘ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Mattannur-Irikur Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.