മുഴപ്പിലങ്ങാട്: കുളം ബസാറിലെ സ്രാമ്പിക്ക് പിന്നിലെ വസ്തു തർക്കത്തിെൻറ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘർഷത്തോടനുബന്ധിച്ചുള്ള പൊലീസ് നടപടിക്കെതിരെ സ്രാമ്പി കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. സംഘർഷവുമായി ബന്ധപ്പെട്ട് ഭാരവാഹികൾക്കെതിരെ അനാവശ്യ നടപടി സ്വീകരിക്കുന്നതായി പരാതിയിൽ പറയുന്നു.
22ന് രാവിലെ, സ്രാമ്പിക്ക് പിന്നിൽ താമസിക്കുന്ന സുകുമാരെൻറ ബന്ധുക്കളും സ്രാമ്പി കമ്മിറ്റി പ്രവർത്തകരും തമ്മിൽ നടന്ന വസ്തുതർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. പുറമെ നിന്ന് എത്തിയവരാണ് സ്രാമ്പി വളപ്പിലേക്ക് അതിക്രമിച്ചുകയറി കമ്മിറ്റി പ്രവർത്തകരെ ൈകയേറ്റം ചെയ്തതെന്ന് ഭാരവാഹികൾ പറഞ്ഞു. അവർക്കെതിരെ നടപടിയെടുക്കാതെ കമ്മിറ്റിക്കാരുടെ വീടുകളിൽ കയറി ഭീകരത സൃഷ്ടിക്കുകയാണ് എടക്കാട് പൊലീസെന്നും ആരോപിച്ചു. പ്രശ്ന പരിഹാരത്തിനായി ഡിവൈ.എസ്.പിയും എടക്കാട് സി.ഐയും മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം കണ്ണൂരിൽ വിളിച്ച യോഗത്തിൽ 20 ദിവസത്തിനകം വസ്തുതർക്കം ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.