ബീ​ച്ച് റോ​ഡ് ഗേ​റ്റ് അ​ട​ച്ച​ത് കാ​ര​ണം സ​ർ​വി​സ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്, 

മുഴപ്പിലങ്ങാട് ബീച്ചിലെത്താൻ ദുരിതയാത്ര

മു​ഴ​പ്പി​ല​ങ്ങാ​ട്: സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​ത്തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് വി​ക​സി​ക്കു​ക​യാ​ണ്. അ​വ​ധി ദി​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ള്ള​ത്. റോ​ഡു​ക​ൾ വീ​തി കു​റ​ഞ്ഞ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കാ​ൽ​ന​ട​ക്ക് പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

എ​ട​ക്കാ​ട്, കു​ളം ബ​സാ​ർ, മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠം, യൂ​ത്ത് മേ​ൽ​പാ​ലം തു​ട​ങ്ങി നാ​ലു റോ​ഡു​ക​ൾ വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ബീ​ച്ചി​ലേ​ക്കെ​ത്തേ​ണ്ട​ത്. ഇ​തി​ൽ എ​ട​ക്കാ​ട്, മ​ഠം എ​ന്നി​വ വീ​തി​യു​ള്ള റോ​ഡാ​ണെ​ങ്കി​ലും, കു​ളം ബ​സാ​ർ വ​ഴി​യും യൂ​ത്ത് മേ​ൽ​പാ​ലം വ​ഴി​യു​മാ​ണ് ബീ​ച്ചി​ലേ​ക്ക് പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. 2005ൽ ​ബീ​ച്ച് റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. റോ​ഡ് ആ​രം​ഭി​ക്കു​ന്ന റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് റോ​ഡ് വീ​തി കൂ​ട്ടി​ത്തു​ട​ങ്ങ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു.

റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചാ​ൽ കു​രു​ക്ക്

റെ​യി​ൽ​വേ ഗേ​റ്റ് ക​ട​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ബീ​ച്ചി​ലേ​ക്ക് പോ​കേ​ണ്ട​ത്. എ​ന്നാ​ൽ, മ​ണി​ക്കൂ​റി​ൽ നാ​ലു ത​വ​ണ​യെ​ങ്കി​ലും ഗേ​റ്റ് അ​ട​ച്ചി​ടും. ഇ​ട​ക്കി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ ദി​വ​സ​ങ്ങ​ളോ​ളം ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന ദു​രി​ത​വും കൂ​ടി​യാ​വു​മ്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്ക് ദേ​ശീ​യ പാ​ത​യോ​ളം നീ​ളു​ക​യാ​ണ്. ഗേ​റ്റ​ട​ച്ചാ​ൽ സ​ർ​വി​സ് റോ​ഡും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടു​ന്ന​തോ​ടെ ദു​രി​ത​മേ​റും. ബീ​ച്ച് വി​ക​സ​ന​ത്തി​ന് കോ​ടി​ക​ൾ ചെ​ല​വി​ടു​ന്ന അ​ധി​കൃ​ത​ർ റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 

കു​ളം ബ​സാ​ർ റെ​യി​ൽ​വേ ഗേ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ച​നി​ല​യി​ൽ

കു​ളം ബീ​ച്ച് റോ​ഡ് വി​ക​സി​പ്പി​ക്കാ​ൻ അ​താ​ത് സ​ർ​ക്കാ​റു​ക​ൾ ഫ​ണ്ടു​ക​ൾ നീ​ക്കിവെ​ക്കാ​റു​ണ്ട്. അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്കാ​നോ അ​വ​രെ ബ​ന്ധ​പ്പെ​ട്ട് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

റോ​ഡ് വീ​തി കൂ​ട്ട​ണം

ബീ​ച്ചി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​യ യൂ​ത്ത് ബീ​ച്ച് റോ​ഡും കു​ളം ബീ​ച്ചു റോ​ഡും വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ക​യാ​ണ് പ​രി​ഹാ​രം. ഇ​രു​വ​ശ​ത്തെ​യും ഭൂ​മി ഏ​റ്റെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​മ​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണ് ഗ​താ​ഗ​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഏ​ക മാ​ർ​ഗ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ലേ​ക്ക് മേ​ൽ​പാ​ല​ത്തി​ന് അ​നു​മ​തി കി​ട്ടി​യെ​ങ്കി​ലും തു​ട​ർ​പ്ര​വ​ർ​ത്ത​നം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. മേ​ൽ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ലും കു​ളം ബീ​ച്ച് റെ​യി​ൽ​വേ ഗേ​റ്റ് നി​ല​നി​ർ​ത്തേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ 13,14,15 എ​ന്നീ വാ​ർ​ഡു​ക​ളി​ലെ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് കു​ളം ബ​സാ​റി​നെ​യാ​ണ്. ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Misery journey to get to Muzhappilangad beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.