കേളകം: തികച്ചും സൗജന്യമായി ഖബർ ഒരുക്കുന്ന പത്തംഗസംഘം നാടിന് മാതൃകയാകുന്നു. അടക്കാത്തോട് ജുമാമസ്ജിദിൽ കുടിയേറ്റകാലം മുതൽ ഖബർ നിർമിച്ചുനൽകിയിരുന്ന കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ ഖബറിടമൊരുക്കുന്നത്.
നിത്യജീവിതത്തിനായി കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ കൂട്ടായ്മയിലുള്ളത്. മരണവാർത്ത അറിയുന്ന നിമിഷം മറ്റെല്ലാ ജോലിയും ഉപേക്ഷിച്ചാണ് ഈ നന്മക്കൂട്ടം ഖബർസ്ഥാനിലെത്തുന്നത്. വളകുഴിയിൽ സലാം, കൊച്ചുപറമ്പിൽ ഷമീർ, അലിയാർ, ഷരീഫ് എന്നിവരാണ് നന്മനിറഞ്ഞ സേവനത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.