കൂത്തുപറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ച് കൂത്തുപറമ്പിൽ യോഗവും മൗനജാഥയും നടന്നു. വ്യാപാരഭവനിൽ നടന്ന അനുശോചന യോഗത്തിൽ കൂത്തുപറമ്പ് യൂനിറ്റ് പ്രസിഡൻറ് പി.സി. പോക്കു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, എ.ടി. അബ്ദുൽ അസീസ്, കെ.പി. നൗഷാദ്, എൻ. രാമദാസൻ, എൻ.പി. ഷിഥിൻ, എ. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ടൗണിൽ നടന്ന മൗന ജാഥയിലും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.