കണ്ണൂര്‍: മതവിശ്വാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് ഉത്തമമായ സമുദായത്തെ സൃഷ്ടിക്കുകയെന്നതോടൊപ്പം പിന്നാക്ക, അവശ ജന വിഭാഗത്തിെൻറ സാമൂഹിക പുരോഗതിയാണ് മുസ്ലിം ലീഗിെൻറ നയമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
കണ്ണൂര്‍ ജവഹര്‍ ഹാളില്‍ മുസ്ലിം ലീഗ് ജനപ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതബോധമെന്നാല് മത തീവ്രവാദമല്ല. മത സൗഹാര്‍ദമാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുപോവുകയെന്നതാണ് മുസ്ലിം ലീഗിെൻറ നയം. വിഭാഗീയ, വര്‍ഗീയ രാഷ്ട്രീയം ലീഗിെൻറ വഴിയല്ല. ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ പലരും ശ്രമിച്ചപ്പോള്‍ ചെറുത്തുനിന്നിരുന്നു. ഇടതുപക്ഷം ന്യൂനപക്ഷവികാരം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴും അതിനോട് പോരാടിനിന്നത് ലീഗാണ്. ലീഗിെൻറ മതേതരത്വം ടെസ്റ്റ് ചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ല. കേരളത്തിലെ വികസനത്തിലും പുരോഗതിയിലും മാറിമാറി വന്ന സര്‍ക്കാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതില്‍ ലീഗിെൻറ പങ്ക് വലുതാണ്. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ആ ദൗത്യം നന്നായി നിര്‍വഹിച്ചിട്ടുണ്ട്. ഒരു ദിവസം രാവിലെ പൊട്ടിമുളച്ചതല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി മുന്‍ അംഗം സി.പി. ജോണ്‍, അഡ്വ. ടി.എസ്. ഹമീദ് എന്നിവർ ക്ലാസെടുത്തു. എലിജിബിലിറ്റി ടെസ്റ്റില്‍ വിജയികള്‍ക്കുള്ള വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി പുരസ്കാരം പി.കെ. കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു. ജനപ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന് കല്ലായി നിര്‍വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു.
ട്രഷറര്‍ വി.പി. വമ്പന്‍, അഡ്വ.എസ്. മുഹമ്മദ്, എൻ.എ. അബൂബക്കര്‍, ടി.എ. തങ്ങള്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.വി. മുഹമ്മദലി, കെ.ടി. സഹദുല്ല, അഡ്വ.കെ.എ. ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി. താഹിര്‍, എം.പി.എ. റഹീം തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ നടത്തിയ തദ്ദേശീയം റീജനല്‍ അസംബ്ലിയുടെ തുടര്‍ച്ചയായാണ് തദ്ദേശീയം ജനപ്രതിനിധി സഭ സംഘടിപ്പിച്ചത്. മുസ്ലിം ലീഗിെൻറ ജില്ലയിലെ ജനപ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.