ആവശ്യത്തിന് ഡോക്ടർമാരില്ല; അണിയാരം പി.എച്ച്.സിയിൽ രോഗികൾ ദുരിതത്തിൽ

പെ​രി​ങ്ങ​ത്തൂ​ർ: പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പെ​രി​ങ്ങ​ളം സോ​ണ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​ക്കു​ന്നു. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ഈ ​ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ എ​ത്തു​മ്പോ​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​യി​ൽ ഒ.​പി ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്ന ബോ​ർ​ഡാ​ണ്. ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ​മി​തി​ക്കു​പോ​ലും അ​റി​യി​ല്ലെ​ന്നും ഡോ​ക്ട​റെ നി​യ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - Not enough doctors; Patients in distress at Aniyaram PHC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.